റായ്‌പൂര്‍: മാവോയിസ്റ്റുകളെ നേരിടാന്‍ സൈന്യത്തെ വിന്യസിക്കേണ് ട ആവശ്യം ഇപ്പോഴില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടരി ജി.കെ. പിള്ള. നക്‌സല്‍ ഭീഷണി ഇല്ലാതാക്കാന്‍ മൂന്നുമുതല്‍ ഏഴ് വര്‍ഷമെങ്കിലും വേണ് ടി വരുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം ചത്തീസ്‌ഗട്ട് തലസ്ഥാനമായ റായ്‌പ്പൂരില്‍ പറഞ്ഞു. ചില അനുകൂല ഘടകങ്ങള്‍ മുതലാക്കിയാണ് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിടുന്നത്. സി.ആര്‍.പി.എഫും സംസ്ഥാന പോലീസ് സേനയും നക്‌സല്‍ വിരുദ്ധ ഓപ്പറേഷനില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന ആരോപണവും പിള്ള തള്ളിക്കളഞ്ഞു.












