ബംഗളൂരു: കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടക മന്ത്രിസഭ വികസിപ്പിച്ചു. രാവിലെ 10.30-ന് രാജ്ഭവനിലെ ഗ്ലാസ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതിയ മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാരില്‍ രണ്ടുപേര്‍ മലയാളികളാണ്.
ഡി.കെ. ശിവകുമാര്‍, രാമലിംഗ റെഡ്ഡി, ടി.ബി. ജയചന്ദ്ര, പ്രകാശ് ഹുക്കേരി, ക്വമര്‍ ഉല്‍ ഇസ്ലാം, എച്ച്.കെ. പാട്ടീല്‍ , ശ്രീനിവാസ് പ്രസാദ്, ഷാമന്നൂര്‍ ശിവശങ്കരപ്പ, രാമനാഥ റായ്, എച്ച് സി മഹാദേവപ്പാ, അംബരീഷ്, കെ.ജെ. ജോര്‍ജ്, ബാബുറാവു, മഹാദേവ് പ്രസാദ്, വിനയ്കുമാര്‍ സൊരാക്കെ, സതീഷ് ജര്‍ക്കിഹോലി, യുടി ഖാദര്‍, ശിവരാജ് തങ്കഡാഗി, എംബി പട്ടേല്‍, അഞ്ജനേയ, ദിനേഷ് ഗുണ്ടറാവു, കൃഷ്ണബൈരേ ഗൗഡ, അഭയചന്ദ്ര ജെയിന്‍, ശരണ പ്രകാശ് പാട്ടീല്‍, ഉമശ്രീ, കിമാനെ രത്‌നാകര്‍, സന്തോഷ് ലാഡ്, പരമേശ്വര്‍ നായക്ക് എന്നിവരാണ് പുതിയ മന്ത്രിമാര്‍ .
ബാംഗ്ലൂരിലെ സര്‍വജ്ഞ നഗറില്‍നിന്ന് ജയിച്ച മുന്‍ മന്ത്രി കെ.ജെ. ജോര്‍ജും മംഗലാപുരത്ത് നിന്ന് വിജയിച്ച യുടി ഖാദറുമാണ് സത്യപ്രതിജ്ഞ ചെയ്തവരില്‍ മലയാളികള്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങില്‍ സന്നിഹിതനായിരുന്നു.












Discussion about this post