ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെയും ചാന്ദിലയുടെയും മുംബൈയിലെ താമസസ്ഥലത്ത് റെയ്ഡ്. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ഐപോഡ്, ഡയറി എന്നിവ പോലീസ് പിടിച്ചെടുത്തു. ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്.
അതേസമയം വാതുവെയ്പ്പില്‍ ശ്രീശാന്തിനെതിരെ ശക്തമായ തെളിവുകളുമായി ഡെല്‍ഹി പോലീസ്. ഒത്തുകളിക്കാന്‍ ശ്രീശാന്ത് പകുതി തുക മുന്‍കൂറായി വാങ്ങിയെന്നും പോലീസ് പറഞ്ഞു. ശ്രീശാന്തിന് പത്തുലക്ഷത്തോളം രൂപ കിട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇടപാടുകളെല്ലാം ഉറപ്പിച്ചത് ജിജു ജനാര്‍ദ്ദനന്‍ വഴിയായിരുന്നു. ജിജുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.
വാതുവെപ്പുകാരും താരങ്ങളും തമ്മിലുള്ള ചര്‍ച്ചയുടെ സിസി ടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. മെയ് 9 ന് ഛണ്ഡീഗഡിലെ ഫൈവ് സ്റ്റാര്‍ ഹോട്ടിലിലായിരുന്നു ചര്‍ച്ച. ശ്രീശാന്തും വാതുവെപ്പുകാരന്‍ ചാന്ദും ചര്‍ച്ച നടത്തുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. മറ്റ് ഇടനിലക്കാരും ദൃശ്യങ്ങളിലുണ്ട്.
കേസില്‍ ശ്രീശാന്ത് തിങ്കളാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കും.












Discussion about this post