ടോക്യോ: വടക്ക് കിഴക്കന്‍ ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. ടോക്യോയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ 20 മൈല്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായാണ് വിവരം.
എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2011 മാര്‍ച്ചില്‍ റിക്ടര്‍ സ്‌കെയിലില്‍ 9 ത്രീവത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഉണ്ടായ സുനാമിയില്‍ 16,000പേരാണ് കൊല്ലപ്പെട്ടത്. ഭൂകമ്പത്തില്‍ ഫുക്കുഷിമ ആണവനിലയത്തിനും കേടുപാടുകള്‍ പറ്റി.
Discussion about this post