
തിരുവനന്തപുരം: അനന്തപുരി ഹുന്ദുധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ നടക്കുന്ന ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായി പരിസ്ഥിതി സമ്മേളനം നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം ശോഭീന്ദ്രന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ഡോ.മധുസൂദനന്‍ പിള്ള അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ ‘പരിസ്ഥിതി ഒരു ഹൈന്ദവ വീക്ഷണം’ എന്ന വിഷയത്തെ ആസ്പദമാക്കി വര്‍ഗീസ് തോട്ടുപറമ്പില്‍ പ്രഭാഷണം നടത്തി. കുമ്മനം രാജശേഖരന്‍ , മോഹനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കെ.വി.രാധാകൃഷ്ണന്‍ സ്വാഗതവും ടി.സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
Discussion about this post