കോല്‍ക്കത്ത: ഐപിഎല്‍ വാതുവെയ്പില്‍ പങ്കുള്ള ഒന്‍പതു പേരെ കോല്‍ക്കത്തയില്‍ അറസ്റ് ചെയ്തു. പ്രമുഖ വാതുവെയ്പുകാരന്‍ അജിത് സുരേഖ അടക്കമുള്ളവരെയാണ് അറസ്റ് ചെയ്തത്. ഇവരില്‍ നിന്നും വാതുവെയ്പിനുള്ള സോഫ്റ്റ്വെയര്‍ ഇന്‍സ്റാള്‍ ചെയ്ത രണ്ടു ലാപ്ടോപ്പുകള്‍, എട്ടു മൊബൈല്‍ ഫോണുകള്‍, മൂന്നു ലക്ഷം രൂപ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. മലയാളി താരം എസ്. ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് ഐപിഎല്‍ താരങ്ങള്‍ ഒത്തുകളിക്ക് അറസ്റിലായതോടെയാണ് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. അതിനിടെ ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകനെയും വാതുവെയ്പുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് ചോദ്യം ചെയ്യും. ശ്രീനിവാസന്റെ മരുമകനുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായി കഴിഞ്ഞ ദിവസം അറസ്റിലായ ധാരാസിംഗിന്റെ മകന്‍ വിന്ദൂ ധാരാ സിംഗ് പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് പോലീസ് ശ്രീനിവാസന്റെ മരുമകനെ ചോദ്യം ചെയ്യുക.












Discussion about this post