തിരുവനന്തപുരം: ശ്രേഷ്ഠഭാഷാ പദവി മലയാള ഭാഷയ്ക്കും കേരളത്തിനും ദേശീയതലത്തില്‍ ലഭിച്ച വലിയ അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. മലയാളത്തിന്റെ ആഴവും പഴക്കവും അംഗീകരിക്കപ്പെട്ടിരിക്കുന്നു. മറ്റൊരു ഭാഷയുടെയും സംസ്‌കാരത്തിന്റെയും പിന്നിലല്ല മലയാളമെന്നതിന്റെ തെളിവാണ് ഈ അംഗീകാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രേഷ്ഠഭാഷാ പദവി മലയാളത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ ഊര്‍ജം പകരും. ഇതിനു വേണ്ടി കേരളം നടത്തിയ ശ്രമത്തിനു പിന്തുണ നല്കിയ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും മുഖ്യമന്ത്രി നന്ദി പറഞ്ഞു. മലയാളം സര്‍വകാലാശാല സ്ഥാപിച്ചും വിശ്വമലയാള മഹോത്സവം നടത്തിയും പി.എസ്.സി നിയമനങ്ങള്‍ക്ക് മലയാളം നിര്‍ബന്ധമാക്കിയും മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കിയും നമ്മുടെ ഭാഷയെ പരമാവധി പരിപോഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post