ന്യൂഡല്‍ഹി: ബിജെപി തിങ്കളാഴ്ച നടത്താനിരുന്ന ജയില്‍ നിറയ്ക്കല്‍ സമരം മാറ്റിവച്ചു. ഛത്തീസ്ഗഡിലെ മവോയിസ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സമരം മാറ്റിവയ്ക്കുന്നതെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ജൂണ്‍ രണ്ടിലേക്കാണ് സമരം നീട്ടിവച്ചിരിക്കുന്നത്. ഗോവയില്‍ നടക്കുന്ന ദേശീയ സമിതി യോഗത്തിന് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Discussion about this post