കോല്‍ക്കത്ത: ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണഘോഷ് (49) അന്തരിച്ചു. രാവിലെ ഏഴരയോടെ കൊല്‍ക്കത്തയിലെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
അബോഹോമന്‍ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മൊത്തം 12 ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജസ്റ്റ് അനദര്‍ ലവ് സ്‌റ്റോറി, മെമ്മറീസ് ഇന്‍ മാര്‍ച്ച്, ചിത്രാംഗദ എന്നീ മൂന്ന് ചിത്രങ്ങളില്‍ വേഷമിട്ടു. ഉനീഷെ ഏപ്രില്‍, അബൊഹമാന്‍, ചോക്കര്‍ബാലി എന്നിവയാണ് ഋതുപര്‍ണഘോഷിന് ഏറ്റവും പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങള്‍.
1963 ഓഗസ്റ് 31 ന് കോല്‍ക്കത്തയില്‍ ജനിച്ച ഋതുപര്‍ണഘോഷ് വളര്‍ന്നതും കോല്‍ക്കത്തയില്‍ തന്നെയായിരുന്നു. പിതാവ് ചിത്രകാരനും ഡോക്യുമെന്ററി സംവിധായകനുമായിരുന്നു. സൌത്ത് പോയിന്റ് സ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ജാദവ്പൂര്‍ സര്‍വകലാശാലയില്‍ എക്കണോമിക്സില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കി. പരസ്യമേഖലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ ഋതുപര്‍ണഘോഷ് പിന്നീടാണ് സിനിമയിലേക്ക് ചുവടുമാറ്റുകയായിരുന്നു. 1992 ല്‍ പുറത്തിറങ്ങിയ ഹിരേര്‍ ആംഗ്തി ആണ് ആദ്യ ചിത്രം.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമുള്ളവര്‍ അനുശോചനം അറിയിച്ചു.












Discussion about this post