ന}ഡല്‍ഹി: കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്ന് ജനതാദള്‍ സ്‌ഥാനാര്‍ഥി എം.വി.ശ്രേയാംസ് കുമാറിനോട് പരാജയപ്പെട്ട കെ.കെ. രാമചന്ദ്രന്റെ ഹര്‍ജ്ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി കേരള ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചു. ശ്രേയാംസ് കുമാറിന്റെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് രാമചന്ദ്രന്‍ ഹര്‍ജ്ജി നല്‍കിയിരുന്നത്. എന്നാല്‍ ഹര്‍ജ്ജി കേരള ഹൈക്കോടതി തള്ളുകയായിരുന്നു.
ശ്രേയാംസ് കുമാറിന്റെ പ്രാരംഭ തടസ്സവാദങ്ങള്‍ സ്വീകരിച്ച് കേസ് വിസ്‌താരം നടത്താതെയാണ് ഹൈക്കോടതി ഹര്‍ജി തളളിയതെന്ന് കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ വാദിച്ചു. 2006 ല്‍ കല്‍പ്പറ്റയില്‍ എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥിയായാണ് എം.വി.ശ്രേയാംസ്‌കുമാര്‍ യു.ഡി.എഫിലെ കെ.കെ.രാമചന്ദ്രനെ തോന്്‌പിച്ചത്. എന്നാല്‍ ഇരുവരും ഇപ്പോള്‍ യു.ഡി.എഫിലാണ്.
Discussion about this post