ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ കുറ്റാരോപിതരായ ലഷ്‌കറെ തയിബ ഭീകരരായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെയും കൂട്ടാളി തഹാവൂര്‍ റാണയെയും ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി കൈമാറണമെന്ന് ഇന്ത്യ യുഎസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 20-22 വരെ വാഷിങ്ടണില്‍ നടന്ന ഇന്‍ഡോ – യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ചര്‍ച്ചയിലാണ് ഇന്ത്യ ആവശ്യം അറിയിച്ചത്.
ഇന്ത്യയുടെ നിരന്തരമായ സമ്മര്‍ദത്തെതുടര്‍ന്ന് മുംബൈ ഭീകരാക്രമണ ഗൂഢാലോചനയെക്കുറിച്ച് ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നതിനു രണ്ടാം വട്ടവും യുഎസ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ റാണയെ ചോദ്യം ചെയ്യുന്നതിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. മുംബൈ ആക്രമണത്തിനായി ഹെഡ്‌ലിയെ സ്ഥലങ്ങള്‍ പരിചയപ്പെടുത്തിക്കൊടുത്തത് റാണയായിരുന്നന്ന് ഇന്ത്യയുടെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.












Discussion about this post