തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കി. ജസ്റ്റിസ് ജയിംസ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രവേശന പരീക്ഷ റദ്ദാക്കിയത്. മലബാര്‍ മെഡിക്കല്‍ കോളജിലെ പ്രവേശന തട്ടിപ്പിന്റെ വിശദവിവരങ്ങള്‍ പുറത്തെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട്ട് വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
മാനേജ്‌മെന്റുകള്‍ നടത്തുന്ന പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. മുന്‍കൂറായി വാങ്ങുന്നത് ചോദ്യ പേപ്പര്‍ ചോര്‍ത്തി നല്‍കാനും പരിശീലനത്തിനും മറ്റുമായി 50 മുതല്‍ 70 ലക്ഷം വരെയാണ് ഈടാക്കുന്നതെന്നും വ്യക്തമായി. 35 ശതമാനത്തോളം സീറ്റിലാണ് മാനേജ്‌മെന്റുകള്‍ക്കുള്ളത്. ഇതിലേക്കുള്ള പ്രവേശനത്തിനാണ് പണം ഈടാക്കിയിരുന്നത്.
മലബാര്‍ മെഡിക്കല്‍ കോളജില്‍ നാളെ നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷയുടെ മുന്നോടിയായി നടന്ന പരിശീലനം മാധ്യമവാര്‍ത്തകളായതിനെ തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ പുറത്തെത്തുന്നത്. ഇതേ തുടര്‍ന്ന് മൂന്നംഗ കമ്മീഷനെ വിഷയം പഠിക്കാന്‍ ചുമതലപ്പെടുത്തി. കമ്മീഷന്‍ ക്രമക്കേട് സ്ഥിരീകരിച്ചതോടെയാണ് പ്രവേശന പരീക്ഷ റദ്ദാക്കിയത്.
Discussion about this post