തിരുവനന്തപുരം: തിരുവനന്തപുരത്തും ബേപ്പൂരിലും കടലാക്രമണം. വലിയതുറയിലെ 200ഓളം വീടുകള്‍ കടലാക്രമണം ഭീഷണിയിലാണ്. ഉച്ചയോട് കൂടിയാണ് കടലാക്രമണം രൂക്ഷമായത്. ഇവിടെ നിന്ന് ആളുകളെ സമീപത്തുള്ള സ്‌കൂളിലേക്ക് ഒഴിപ്പിച്ചു. മുന്‍വര്‍ഷങ്ങളിലും ഇവിടെ സമാനമായ കടലാക്രമണം ഉണ്ടായിരുന്നു. കാലവര്‍ഷം ശക്തമായതോടെ തീരദേശങ്ങളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. രാവിലെ മുതല്‍ വീടുകളില്‍ വെള്ളം കയറിയിട്ടും അധികാരികള്‍ ആരും എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
പ്രദേശത്തെ മിക്കവീടുകളും വിണ്ടുകീറിയ നിലയിലാണ്. രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. രക്ഷാ പ്രവര്‍ത്തനത്തിനാവശ്യമായ സഹകരണം തീരസേനയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ചാലിയം പുലിമൂട്ടിന്റെ അശാസ്ത്രീയ നിര്‍മ്മാണം കാരണമാണ് ബേപ്പൂര്‍ അഴിമുഖത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് കാരണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. ബേപ്പൂര്‍ തുറമുഖത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മണല്‍ സമീപത്ത് തന്നെ നിക്ഷേപിക്കുന്നതും കടലാക്രമണം കൂടുതല്‍ ശക്തമാകുന്നത് കാരണമായെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം അഴിമുഖത്ത് നാല് വെള്ളം തിരയില്‍പ്പെട്ട് തകര്‍ന്നിരുന്നു.
Discussion about this post