ന്യൂഡല്‍ഹി: നക്സല്‍ വിഷയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ സര്‍വക്ഷിയോഗം തിങ്കളാഴ്ച ചേരും. ഛത്തിസ്ഗഡില്‍ കഴിഞ്ഞ മാസം മാവോയിസ്റ് ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യോഗം വിളിച്ചുകൂട്ടുന്നത്. നക്സല്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതു സംബന്ധിച്ച് യോഗം സംയുക്തമായി ചര്‍ച്ച ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി സുപശഈല്‍ കുമാര്‍ ഷിന്‍ഡെയും യോഗത്തെ അഭിസംബോധന ചെയ്യും. നക്സലുകളുടെ ഭീഷണി നേരിടുന്നതിനുള്ള ഉപായങ്ങള്‍ കണ്െടത്തുന്നതിന് യോഗത്തില്‍ അഭിപ്രായൈക്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞയാഴ്ച നടന്ന യുപിഎ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കമ്മിറ്റിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എന്‍സിപി പ്രസിഡന്റ് ശരദ് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് നേതാവ് ഇ. അഹമ്മദ് എന്നിവരാണ് പങ്കെടുത്തത്.













Discussion about this post