ന്യൂഡല്‍ഹി: വരുന്ന ക്രിക്കറ്റ് ലോകകപ്പില്‍കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ശ്രീശാന്ത്. മറക്കാനാഗ്രഹിക്കുന്ന ദിവസങ്ങളാണ് കഴിഞ്ഞുപോയതെന്നും എത്രയും വേഗം പരിശീലനം പുനരാരംഭിക്കുമെന്നും ശ്രീശാന്ത് ഡല്‍ഹിയില്‍പറഞ്ഞു. പൊലീസിനോട് കുറ്റം സമ്മതിച്ചുവെന്ന വാര്‍ത്തകള്‍നിഷേധിച്ച ശ്രീശാന്ത്, തന്റെ നിരപരാധിത്വം തെളിയിക്കാന്‍കഴിയുമെന്ന് ആവര്‍ത്തിച്ചു. രണ്ടാഴ്ച നീണ്ട തിഹാര്‍ ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങിയ ശ്രീശാന്ത് ഏറെ ആത്മവിശ്വാസത്തോടെയാണ് മലയാളി മാധ്യമപ്രവര്‍ത്തകരെ കണ്ടത്. ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസം. ജീവിതത്തില്‍മറക്കാനാഗ്രഹിക്കുന്ന ദിവസങ്ങളാണ് കടന്നുപോയത്. പൊലീസിനോടു കുറ്റം സമ്മതിച്ചുവെന്ന വാര്‍ത്തകള്‍ശ്രീശാന്ത് നിഷേധിച്ചു. നിരപരാധിത്വം തെളിയിക്കാമെന്ന് ഉറച്ച വിശ്വാസം. തിഹാര്‍ ജയിലില്‍ പ്രാര്‍ഥിച്ചു കഴിച്ചുകൂട്ടിയ ശ്രീശാന്ത് വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താനും പദ്ധതിയിട്ടിട്ടുണ്ട്.













Discussion about this post