ചെന്നൈ: തമിഴ്‌നടനും സംവിധായകനുമായ മണിവണ്ണന്‍ (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ നേശപക്കത്തെ വസിതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. അമ്പത് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നാനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
1979 ല്‍ ഭാരതിരാജയ്‌ക്കൊപ്പം ചേര്‍ന്ന മണിവണ്ണന്‍ ഭാരതിരാജയില്‍ നിന്നാണ് സിനിമയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. അനായാസമായ അഭിനയമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഹാസ്യനടനും വില്ലനും സ്വഭാവനടനുമായി തമിഴ്‌സിനിമയില്‍ നിറഞ്ഞു നിന്നു. മുതല്‍വന്‍, സംഗമം, ഉള്ളത്തെ അള്ളിത്താ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ദേയമായിരുന്നു. സത്യരാജിന്റെ ‘നാഗരാജ ചോളന്‍ എംഎ എംഎല്‍എ’ എന്ന ചിത്രമാണ് അവസാനം അദ്ദേഹം സംവിധാനം ചെയ്തത്.













Discussion about this post