തിരുവനന്തപുരം: രാഷ്‌ട്രീയമായും വ്യക്‌തിപരമായും തന്നെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചയാളാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെന്ന് കെ.മുരളീധരന്‍. എന്നാല്‍ വ്യക്‌തി ബന്ധങ്ങള്‍ക്ക് രാഷ്‌ട്രീയത്തില്‍ പ്രസക്‌തിയില്ല. കെപിസിസി പ്രസിഡന്റായി രമേശ് ചെന്നിത്തല വീണ്ടും വിജയിക്കുകയോ ഹൈക്കമാന്‍ഡ് അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്യുകയോ ആണെങ്കില്‍ അതംഗീകരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാധ്യസ്‌ഥരാണെന്നും കെ.മുരളീധരന്‍ പറഞ്ഞു.
തന്റെ കോണ്‍ഗ്രസ് പുനഃപ്രവേശത്തിന് ചെന്നിത്തല മാത്രമല്ല തടസം. കോണ്‍ഗ്രസിലേക്കു മടങ്ങേണ്ടതു കൊണ്ട് കൂടുതല്‍ പറഞ്ഞു ബന്ധം വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കാന്‍യുഡിഎഫ് പ്രാദേശിക നേതാക്കള്‍ തന്നെ സമീപിച്ചിരുന്നതായി മുരളീധരന്‍ വ്യക്‌തമാക്കി. താന്‍ അതിനു തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post