കാര്‍ഡിഫ്: ഇന്ത്യ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ശ്രീലങ്കയെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. 182 റണ്‍സിന്റെ വിജയലക്ഷ്യം 90 പന്തുകള്‍ അവശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് വമ്പന്‍ ലക്ഷ്യത്തിലെത്താനായില്ല. മധ്യനിര നടത്തിയ ചെറുത്തുനില്‍പാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് അവരെ രക്ഷിച്ചത്. 51 റണ്‍സെടുത്ത ഏഞ്ചലോ മാത്യൂസ് ആണ് ലങ്കന്‍ നിരയിലെ ടോപ് സ്കോറര്‍. ജയവര്‍ധനെ 38 ഉം മെന്‍ഡിസ് 25 ഉം റണ്‍സെടുത്തു. ഓപ്പണിംഗില്‍ ഇറങ്ങിയ കുസാല്‍ പെരേര നാല് റണ്‍സിനും ദില്‍ഷന്‍ 18 റണ്‍സിനും പുറത്തായിരുന്നു. സംഗക്കാരെയുടെ 17 റണ്‍സെടുത്തു. അന്‍പത് ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക 181 റണ്‍സെടുത്തത്.
68 റണ്‍സെടുത്ത ശിഖര്‍ ധവാനും പുറത്താകാതെ 58 റണ്‍സെടുത്ത വിരാട് കൊഹ്ലിയും 33 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. അശ്വിനും ഇഷാന്ത് ശര്‍മയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാറും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും നേടി. 35 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ഇഷാന്ത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്. പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം ചാമ്പ്യന്‍സ് ട്രോഫി നേടുകയെന്ന ലക്ഷ്യവുമായിട്ടാകും ഇന്ത്യ ഫൈനലില്‍ കളിക്കുക. ഫൈനലില്‍ ഇംഗ്ളണ്ടിനെയാണ് ഇന്ത്യ നേരിടുക.
Discussion about this post