ന്യൂഡല്‍ഹി: വനാവകാശ നിയമം ലംഘിച്ചു കര്‍ണാടകയിലെ ബെല്ലാരിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു ഖനന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു കേന്ദ്രപരിസ്‌ഥിതി മന്ത്രി ജയറാം രമേശ് മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയ്‌ക്കു നോട്ടീസ് അയച്ചു. ബി.എസ്.മിനറല്‍സ്, ട്രൈഡന്റ് മിനറല്‍സ്, വീയം പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാനാണു കേന്ദ്ര നിര്‍ദേശം. വനാവകാശ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതു വരെ താല്‍ക്കാലികമായി ഈ ഖനന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്രം ശുപാര്‍ശ ചെയ്‌തിട്ടുണ്ട്.
Discussion about this post