മണിപ്പാല്‍: മണിപ്പാല്‍ സര്‍വകലാശാലയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. വൈകുന്നേരമാണ് മലയാളി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നൂറോളം വരുന്ന വിദ്യാര്‍ഥിസംഘം സര്‍വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മൂന്നു പേരാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായും ഇവരുടെ കൈയിലും കാലിലും കഴുത്തിലും പരിക്കുകളുണ്ടെന്നും ഉഡുപ്പി എസ്പി ബോറലിങ്കയ്യ പറഞ്ഞു. പെണ്‍കുട്ടി കസ്തൂര്‍ബ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി 12.30 ന് സര്‍വകലാശാല ലൈബ്രറിക്ക് മുന്നില്‍ നിന്നും ഓട്ടോയിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.













Discussion about this post