ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ദുരന്തത്തില്‍പ്പെട്ട 10 മലയാളികളെക്കുറിച്ചു യാതൊരു വിവരവുമില്ലെന്നു നോര്‍ക്ക സംഘം. ഇവരെ കണ്െടത്താന്‍ ശ്രമം തുടരുകയാണ്. 33 മലയാളികളാണു കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങിയത്. 23 പേരെ കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാമചന്ദ്രന്‍ പറഞ്ഞു.












