ന്യൂഡല്‍ഹി: നിലവാരം കുറഞ്ഞ മരുന്നുകള്‍ ഉത്പാദിപ്പിക്കുന്നുവെന്ന് ആരോപിച്ച് റാന്‍ബാക്‌സി കമ്പനിക്കെതിരെ നടപടിയാവശ്യപ്പെട്ട് കൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനായിട്ടില്ലെന്ന് കോടതി പറഞ്ഞു. നിലവാരമില്ലാത്ത മരുന്നുകള്‍ വിറ്റതിന് അമേരിക്കന്‍ അധികൃതര്‍ റാന്‍ബാക്‌സിക്ക് 500 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു. കമ്പനിയുടെ മരുന്നുകള്‍ രാജ്യത്ത് നിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും, മരുന്ന് നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചു പൂട്ടണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
എകെ പട്‌നായിക്, രഞ്ജന്‍ ഗോപി എന്നിവരടങ്ങുന്ന ബെഞ്ചാണ് അഡ്വ എംഎല്‍ ശര്‍മ്മ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിയത്. അതേസമയം കമ്പനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി ശര്‍മ്മയെ അനുവദിച്ചു.













Discussion about this post