റാഞ്ചി: ജാര്‍ഖണ്ഡില്‍ താപവൈദ്യുത നിലയത്തില്‍ അറ്റകുറ്റപ്പണിക്കിടെയുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് എന്‍ജിനീയര്‍മാരടക്കം ഏഴുപേര്‍ക്ക് പരിക്ക്. ബൊക്കാറോ ജില്ലയിലെ ചന്ദ്രപുര താപവൈദ്യുതനിലയത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരെ ബൊക്കാറോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈദ്യുതിനിലയത്തിലെ ബോയിലിംഗ് യൂണിറ്റുകളിലൊന്നിലാണ് പൊട്ടിത്തെറിയുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പൊട്ടിത്തെറിക്കു കാരണമെന്നു സംശയിക്കുന്നു.













Discussion about this post