മുംബൈ: ഉത്തരാഖണ്ഡില്‍ ഉണ്ടായതുപോലെയുള്ള പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ നൂതന സാങ്കേതികത്തികവോടുകൂടിയ റഡാര്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം പറഞ്ഞു. മുംബൈയില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ മഴയും മറ്റും മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന തരത്തില്‍ പോളാരിമെട്രിക്, ഡോപ്ളര്‍ റഡാറുകള്‍ സ്ഥാപിക്കാന്‍ ഭരണകൂടങ്ങള്‍ തയാറാകണമെന്നും കലാം കൂട്ടിച്ചേര്‍ത്തു. പോളാരിമെട്രിക് റഡാറുകള്‍ പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങള്‍ക്ക് മഴമേഘങ്ങളെ നിരീക്ഷിക്കാനാകും. ഇത് കനത്ത മഴ മുന്‍കൂട്ടി അറിയാന്‍ സഹായിക്കും.













Discussion about this post