വാഷിംഗ്ടണ്‍: ഭാരതത്തിന്‍റെ സ്വന്തം യോഗയ്ക്ക് അമേരിക്കയില്‍ അംഗീകാരം. അമേരിക്കന്‍ സംസ്കാരത്തിന്റെ ഭാഗമായി യോഗ മാറിയെന്ന് കാലിഫോര്‍ണിയ കോടതിയുടെ വിധി യോഗയ്ക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ ലഭിക്കുന്ന അംഗീകാരത്തിനുള്ള ഉദാഹരണമായി മാറി. ‘കിഴക്കിന്റെ മതാചാരങ്ങള്‍’ കാലിഫോര്‍ണിയയിലെ സ്കൂളുകളില്‍ പരിശീലിപ്പിക്കുന്നതിനെതിരേ ചില മാതാപിതാക്കള്‍ നല്‍കിയ പരാതി തള്ളിക്കൊണ്ടാണ് ജഡ്ജി ജോണ്‍ മേയര്‍ യോഗയുടെ മഹത്വം വ്യക്തമാക്കിയത്. ഹിന്ദുത്വം പ്രചരിപ്പിക്കുന്നതിനായാണ് യോഗ അഭ്യസിപ്പിക്കുന്നതെന്നാണ് ഹര്‍ജിയില്‍ മാതാപിതാക്കള്‍ ആരോപിച്ചിരുന്നത്. നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കേസില്‍ കോടതിയുടെ വിധി വന്നത്. യോഗാചാര്യന്‍മാരെയും പരിശീലിക്കുന്നവരേയും മറ്റും വിചാരണ ചെയ്യുകയും കോടതി മുറിയില്‍ യോഗാഭ്യാസം നേരില്‍ കണ്ടുമെല്ലാം കോടതി തെളിവു ശേഖരിച്ചു. യോഗയുടെ അടിവേരുകള്‍ ഹൈന്ദവ സംസ്കാരത്തിന്‍റെ ഭാഗമാണെങ്കിലും അമേരിക്കന്‍ സംസ്കാരവുമായി ഇഴുകിച്ചേര്‍ന്നതായി കോടതി വിലയിരുത്തി.
Discussion about this post