ന്യൂഡല്‍ഹി: ഡോ. സുബ്രഹ്മണ്യം സ്വാമിയുടെ ജനതാ പാര്‍ട്ടിക്ക് ബിജെപിയില്‍ ലയിക്കാന്‍ താല്‍പ്പര്യം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി സ്വാമി ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചു. ബിജെപിക്ക് താല്‍പ്പര്യമെങ്കില്‍ ലയിക്കാന്‍ സന്നദ്ധനാണെന്ന് സുബ്രഹ്മണ്യം സ്വാമി പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുമായും എല്‍.കെ. അഡ്വാനിയുമായും അത്ര മികച്ച ബന്ധമായിരുന്നില്ല സ്വാമിക്ക്. എന്നാല്‍ അടുത്തിടെ 2ജി അഴിമതികള്‍ വെളിച്ചത്തു കൊണ്ടുവരാനും മറ്റും സുബ്രഹ്മണ്യം സ്വാമി നടത്തിയ പരിശ്രമങ്ങള്‍ അദ്ദേഹത്തെ ബിജെപിക്ക് പ്രിയങ്കരനാക്കിയിരുന്നു. സ്വാമിയുടെ ജനതാ പാര്‍ട്ടി എന്‍ഡിഎയില്‍ അംഗമാണ്.
Discussion about this post