മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ടു. പേര് വെളിപ്പെടുത്താത്ത 31കാരനായ വിദ്യാര്‍ത്ഥിയാണ് ആക്രമിക്കപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങും വഴി രണ്ട് പേര്‍ വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയായിരുന്നു.
വയറ്റില്‍ കുത്തേറ്റ വിദ്യാര്‍ത്ഥിയെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി. നവംബര്‍ അഞ്ചിനാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങും വഴി രണ്ട് പേര്‍ തന്നെ സമീപിച്ച് പണം ആവശ്യപ്പെട്ടെന്നും പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ ആക്രമിച്ചുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
അക്രമികളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ വിദ്യാര്‍ത്ഥി ടാക്‌സിയില്‍ കയറി ആശുപത്രിയില്‍ എത്തുകയായിരുന്നു. രണ്ട് വര്‍ഷമായി ഓസ്‌ട്രേലിയയില്‍ പഠനം നടത്തുകയാണ് വിദ്യാര്‍ത്ഥി. സംഭവം നടന്ന് പത്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ഇന്ത്യയിലുള്ള മാതാപിതാക്കള്‍ വിവരം അറിയുന്നത്. വിക്‌ടോറിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ വംശീയ വിദ്വേഷം ഇല്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ എമ്മ ഫ്രാങ്ക്കോം അറിയിച്ചു.
Discussion about this post