ന്യൂഡല്‍ഹി: അര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്എഫില്‍ ആദ്യമായി വനിതാ ഓഫീസര്‍മാരെ നിയമിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കിലാണ് വനിതാ ഓഫീസര്‍മാരെ നിയമിക്കുക. അടുത്ത വര്‍ഷം അവസാനത്തോടെ നിയമനം നടത്തും.
നിലവില്‍ ബിഎസ്എഫില്‍ 700ഓളം വനിതാ ഓഫീസര്‍മാര്‍ ഉണ്ടെങ്കിലും വനിതാ ഓഫീസര്‍ റാങ്കിലേക്കുള്ള നിയമനം ഇതുവരെയും നടന്നിട്ടില്ല. 2009ലാണ് ആദ്യമായി ബിഎസ്എഫില്‍ വനിതകളെ നിയമിച്ചു തുടങ്ങിയത്. 25 വയസ്സില്‍ താഴെയുള്ള വനിതകളെ അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കില്‍ നിയമിക്കും. യുപിഎസ്സി പരീക്ഷ വഴിയായിരിക്കും തെരഞ്ഞെടുപ്പ്. അസിസ്റ്റന്റ് കമാന്‍ഡന്റ് ആയി നിയമിക്കുന്നവര്‍ക്ക് പിന്നീട് ഡപ്യൂട്ടി കമാന്‍ഡന്റ് ആയും കമാന്‍ഡന്റ് ആയും സ്ഥാനകയറ്റത്തിന് അര്‍ഹതയുണ്ടാകും.
2014 അവസാനത്തോടെ നിയമനം നടത്തും. രാജ്യത്തെ മറ്റ് രണ്ട് അതിര്‍ത്തി സേനകളായ ഇന്തോ ടിബറ്റന്‍ അതിര്‍ത്തി സേന, സീമ ബല്‍ എന്നിവയിലും വനിതാ കോണ്‍സ്റ്റബിള്മാരുണ്ട്. ഇവിടെയും വനിതാ ഓഫീസര്‍മാരെ ഇതുവരെ നിയമിച്ചിട്ടില്ല. മറ്റ് അര്‍ധ സൈനിക വിഭാഗങ്ങളായ സിആര്‍പിഎഫിലും സിഐഎസ്എഫിലും നേരത്തെ തന്നെ വനിതാ ഓഫീസര്‍മാരെ നിയമിച്ചിരുന്നു.













Discussion about this post