പത്തനംതിട്ട: ആറന്മുള അന്താരാഷ്ട്ര വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിലെ ആറുപേര്‍ ഉള്‍പ്പെടെ 72 എംഎല്‍എമാരൊപ്പിട്ട നിവേദനം പ്രധാനമന്ത്രിക്കയച്ചു. വി.ഡി സതീശന്‍, എം.വി ശ്രേയാംസ്‌കുമാര്‍, ടി.എന്‍ പ്രതാപന്‍, അഹമ്മദ് കബീര്‍, സി.പി മുഹമ്മദ്, പാലോട് രവി എന്നിവരാണ് നിവേദനത്തില്‍ ഒപ്പിട്ട യുഡിഎഫ് എംഎല്‍എമാര്‍. ആറന്മുള സമരസമിതിയുടെ നേതൃത്വത്തിലാണ് നിവേദനം അയച്ചത്.
എംടി വാസുദേവന്‍ നായര്‍, ഒഎന്‍വി കുറുപ്പ്, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, സുഗതകുമാരി, ആടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി നിരവധിപ്പേരും നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്. സുഗതകുമാരിയാണ്നിവേദനം അയച്ചത്. പരിസ്ഥിതി വിരുദ്ധമായാണ് വിമാനത്താവളം നിര്‍മിക്കുന്നതെന്നാണ് സമരസമിതിയുടെ വാദം.
വിമാനത്താവളത്തിന്റെ നിര്‍മാണ ചുമതല കെ.ജി.എസ് ഗ്രൂപ്പിന്റെ കീഴിലുള്ള കെജിഎസ് ആറന്മുള ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയാണ് ഏറ്റെടുത്തത്.
Discussion about this post