കൊച്ചി: സോളാര്‍ തട്ടിപ്പില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. തട്ടിപ്പില്‍ ജോപ്പന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം ഹൈക്കോടയില്‍ വ്യക്തമാക്കി. സോളാര്‍ ഇടപാടില്‍ ജോപ്പന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഗൂഡാലോചനയില്‍ പങ്കാളിയാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.
ജോപ്പന്റെ ജ്യാമാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റിവെച്ചു. സരിതയെ സിജെഎം കോടതിയില്‍ ഹാജരാക്കും. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായരെ ഇന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ ഹാജരാക്കുന്ന സരിതയെ പെരുമ്പാവൂര്‍ പോലീസ് ഇന്ന് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
അതേ സമയം ബിജു രാധാകൃഷ്ണനേയും ഇന്ന് ഇതേ കോടതിയില്‍ ഹാജരാക്കുമെന്ന സൂചനയുണ്ട്. കേസിലെ പ്രതികളായ ടെന്നി ജോപ്പന്റേയും ശാലുമേനോന്റേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
വായ്പാ തട്ടിപ്പ് കേസില്‍ ബിജുവിന്റേയും സരിതയുടേയും ഒപ്പം പ്രതിചേര്‍ത്ത പിആര്‍ഡി മുന്‍ ഡയറക്ടര്‍ ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഫിറോസിനെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിനെ വിമര്‍ശിച്ചിരുന്നു. കേസില്‍ ഫിറോസ് കീഴടങ്ങനാന്‍ സന്നദ്ധനാണെന്ന് ഫിറോസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
Discussion about this post