തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ കുറ്റപത്രം വിഭജിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് കുറ്റപത്രം വിഭജിച്ചത്. വിചാരണയ്ക്ക് ഇതുവരെ ഹാജരായിട്ടില്ലാത്ത ലാവ്‌ലിന്‍ കമ്പനി, കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡല്‍ എന്നിവരെ മാറ്റിനിര്‍ത്തിയാണ് കുറ്റപത്രം രണ്ടാക്കിയത്.
പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ വെള്ളിയാഴ്ച വിടുതല്‍ ഹര്‍ജി സമര്‍പ്പിക്കും. മുതിര്‍ന്ന അഭിഭാഷകനായ എന്‍.കെ ദാമോദരനാണ് പിണറായിക്ക് വേണ്ടി ഹാജരാവുന്നത്. കോടതി കേസ് 31-ാം തീയ്യതി വീണ്ടും പരിഗണിക്കും.
കേസില്‍ കുറ്റപത്രം വിഭജിച്ച വിചാരണ നടത്താന്‍ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. കുറ്റപത്രം രണ്ടായി വിഭജിക്കണമെന്ന പിണറായി വിജയന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി അനുമതി നല്‍കിയിരുന്നത്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട കോടതി വേഗത്തിലൂള്ള വിചാരണ മൗലികാവകാശമെന്നും അന്ന് വ്യക്തമാക്കി.
2009ലാണ് ലാവലിന്‍ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ച കരാറാണ് കേസിനാധാരം. എസ്എന്‍സി കമ്പനിക്ക് നല്‍കിയത് മൂലം സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്ന് 2006ല്‍ പുറത്തുവിട്ട സിഎജി റിപ്പോര്‍ട്ടും ശരിവെച്ചിരുന്നു.
Discussion about this post