തിരുവനന്തപുരം: ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും മഹത്തായ സന്ദേശമാണ് രാമായണം പകര്‍ന്ന് നല്‍കുന്നതെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ അഭിപ്രായപ്പെട്ടു. പി.എം.ജി.യിലെ ഒ.റ്റി.സി. ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്ന രാമായണ മാസാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളിലെ ശാന്തിക്കാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ഗ്രേഡ് നടപ്പാക്കുമെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തില്‍ ജനങ്ങളുടെ വികാരം സര്‍ക്കാര്‍ കണക്കിലെടുക്കും. 10 കോടിയില്‍പ്പരം രൂപ സുരക്ഷാകാര്യങ്ങള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. അദ്ധ്യാത്മിക ചിന്തയുളള തലമുറയെ വാര്‍ത്തെടുക്കാന്‍ ദേവസ്വം ബോര്‍ഡ് അവസരമൊരുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ: എം.പി. ഗോവിന്ദന്‍ നായര്‍, ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍ രാമായണപ്രഭാഷണം നടത്തി.
Discussion about this post