കുമളി: ഇടുക്കി ചപ്പാത്തില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിനിരയായ അഞ്ചുവയസുകാരന്‍ ഷെഫീക്കിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനിലാണ് വിവരം ലഭ്യമായത്.
ശ്വാസകോശത്തിലെ അണുബാധ അപകടകരമായ രീതിയിലല്ല. രക്ഷപ്പെടാന്‍ 25% സാധ്യതയുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇന്നു മുതല്‍ ദ്രവരൂപത്തില്‍ ട്യൂബ് വഴി ഭക്ഷണം നല്‍കിത്തുടങ്ങുമെന്നും ഷെഫീക്കിനെ ചികിത്സിക്കുന്ന കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജന്‍ നിഷാന്ത് പോള്‍ അറിയിച്ചു. തലച്ചോറിന്റെ നീര്‍ക്കെട്ടു കുറഞ്ഞെന്നും മരുന്നുകളോടു കുട്ടി പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. കുട്ടി കൈയും കാലും ചെറുതായി അനക്കിത്തുടങ്ങി. ഇന്നലെ രാത്രിമുതല്‍ അപസ്മാരം ഉണ്ടായിട്ടില്ല. രക്തസ്രാവം നിലച്ചു.
അതേസമയം, ഇപ്പോഴും വെന്റിലേറ്ററിന്റസഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനം വീണ്ടെടുക്കാനായിട്ടില്ലാത്തതിനാല്‍ വെന്റിലേറ്ററില്‍ നിന്നു മാറ്റിയാല്‍ ജീവന്‍ അപകടത്തിലാവുന്ന അവസ്ഥ തുടരുകയാണ്.
Discussion about this post