ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് എം. നേതാവ് ജോസഫ് എം. പുതുശ്ശേരിയുടെ തെരഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവച്ചു. 2001 കല്ലൂപ്പാറയില്‍ നിന്നുള്ള ജോസഫിന്റെ തെരഞ്ഞെടുപ്പിനെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ജോസഫ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ ലഘുരേഖകള്‍ ജോസഫ് വിതരണം ചെയ്‌തു എന്ന് ആരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി ടി.എസ് ജോണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് അസാധുവാക്കിയത്.
ലഘുരേഖകള്‍ വിതരണം ചെയ്‌തുവെന്ന് സംശയാസ്‌പദമായി തെളിയിക്കാന്‍ ജോണിന് കഴിഞ്ഞില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
Discussion about this post