ബംഗളൂരു: ബംഗളൂരു സ്ഫോടന കേസിലെ പ്രതി മദനി സ്ഥിരം കുറ്റവാളിയാണെന്നും തീവ്രവാദ ബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ മഅദനിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതിയില്‍ പരിഗണിക്കുമ്പോഴായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. തീവ്രവാദ കേസുകളില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് പതിവില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
മദനിക്കെതിരേ മൂന്നു സംസ്ഥാനങ്ങളില്‍ കേസുണ്ട്. മദനിക്ക് അമ്പതു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വരാവുന്ന അസുഖങ്ങളെയുള്ളൂ. അതിനുള്ള മികച്ച ചികിത്സ ഇപ്പോള്‍ത്തന്നെ നല്‍കുന്നുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറാണ്.
എന്നാല്‍ കുറ്റപത്രത്തില്‍ ഇല്ലാത്ത ആരോപണങ്ങളാണെന്ന് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നതെന്ന് മദനിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 2010 ഓഗസ്റ് 16നാണ് മദനി അറസ്റ്റിലായത്.













Discussion about this post