തൃശൂര്‍: ഐ.ജി. ടോമിന്‍ തച്ചങ്കരിയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി. വിജിലന്‍സിന്റെ അപേക്ഷ പരിഗണിച്ചാണ് അനുമതി. പ്രോസിക്യൂഷന് അനുമതിലഭിച്ചതോടെ അടുത്ത ആഴ്ച വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
തച്ചങ്കരി 20 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു ആദ്യം വിജിലന്‍സ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന് അനുമതി നല്‍കാനാകില്ലെന്ന് കാണിച്ച് വിജിലന്‍സിന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് കേസില്‍ തുടരന്വേഷണം നടത്തി 75 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി കാണിച്ച് വിജിലന്‍സ് വീണ്ടും പ്രോസിക്യൂഷന് അനുമതി തേടുകയായിരുന്നു.
കഴിഞ്ഞ ജൂലായ് പതിനൊന്നിനാണ് തരികെ സര്‍വീസില്‍ പ്രവേശിച്ച തച്ചങ്കരി ഇപ്പോള്‍ മാര്‍ക്കറ്റ്‌ഫെഡ് മാനേജിങ് ഡയക്ടറാണ്. തച്ചങ്കരിക്കെതിരെ കുറ്റപത്രം നല്‍കുന്നത് വൈകുന്നതിനെതിരെ പൊതുപ്രവര്‍ത്തകനായ പി.ഡി.ജോസഫ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
Discussion about this post