അലഹബാദ്: ഹൈക്കോടതി ജഡ്‌ജിമാര്‍ക്കെതിരെ സുപ്രീംകോടതി നടത്തിയ  പരാമര്‍ശം നീക്കണം എന്നാവശ്യപ്പെട്ടു അലബഹാദ് ഹൈക്കോടതി സുപ്രീം കോടതിയെ  സമീപിക്കും.നവംബര്‍ 26നാണ് ഒരു കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി , അലഹബാദ്  ഹൈക്കോടതി ജഡ്‌ജിമാരില്‍ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചത്. അലഹാബാദില്‍  ചേര്‍ന്ന ഫുള്‍ കോര്‍ട്ട് യോഗമാണ് ഇതിനെതിരെ നീങ്ങാന്‍ തീരുമാനമെടുത്തത്. ഹര്‍ജി  നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ചീഫ്  ജസ്‌റ്റിസിനെ യോഗം ചുമതലപ്പെടുത്തി.
			


							








Discussion about this post