ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളി വിവാദം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ച ബിസിസിഐയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മുംബൈഹൈക്കോടതി. റിട്ട. ജഡ്ജിമാര്‍ അടങ്ങിയ പാനല്‍ രൂപീകരിച്ചതിനെ കോടതി ചോദ്യം ചെയ്തു. അന്വേഷണ സംഘം ക്ളീന്‍ ചിറ്റ് നല്‍കിയതിനെ തുടര്‍ന്ന് ബിസിസിഐയുടെ തലപ്പത്തേക്ക് മടങ്ങാനുള്ള നീക്കം ആരംഭിച്ച ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന് വിധി തിരിച്ചടിയായി. പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഹൈക്കോടതി ബിസിസിഐക്ക് നിര്‍ദേശം നല്‍കി.
തമിഴ്നാട് ഹൈക്കോടതി മുന്‍ ജഡ്ജിമാരായ ജയറാം ചൗടയും ആര്‍. ബാലസുബ്രഹ്മണ്യവും അടങ്ങിയ പാനലിന്റെ റിപ്പോര്‍ട്ടാണ് മുംബൈ ഹൈക്കോടതി തള്ളിയത്. ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്സ ഉടമകളിലൊരാളുമായ ഗുരുനാഥ് മെയ്യപ്പനെതിരേയും രാജസ്ഥാന്‍ റോയല്‍സ് ഉടമകളായ ജയ്പുര്‍ ഐപിഎല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരേയും തെളിവുകളില്ലെന്നാണ് അന്വേഷണ സംഘം റിപ്പോര്‍്ട്ട് നല്‍കിയത്.













Discussion about this post