ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് ഐപിഎല്‍ ഒത്തുകളി കേസില്‍ സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി സാകേത് കോടതി സ്വീകരിച്ചു. 39 പേരെ പ്രതിചേര്‍ത്താണു പൊലീസ് ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പ്രതിപ്പികയിലുണ്ട്.
മലയാളി താരം ശീശാന്ത് 12-ാം പ്രതിയാണ്. അശ്വിനി അഗര്‍വാള്‍ ആണ് ഒന്നാംപ്രതി. കണ്ണൂര്‍ സ്വദേശി ജിജു ജനാര്‍ദന്‍ 13-ാം പ്രതിയും ദാവൂദ് ഇബ്രാഹിം 30-ാം പ്രതിയും കൂട്ടാളി ഛോട്ടാ ഷക്കീല്‍ 31-ാം പ്രതിയുമാണ്.
ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഓഗസ്റ്റ് 21നു ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശ്രീശാന്ത്, അങ്കിത് ചവാന്‍ എന്നിവരടക്കം 21 പേരുടെ ജാമ്യം റദ്ദാക്കണമെന്നു സാകേത് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് അഭ്യര്‍ഥിച്ചു.
Discussion about this post