ന്യൂഡല്‍ഹി: മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ടുള്ള ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ നിലവിലെ സ്ഥിതി തുടരും. നിലവിലെ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ എകെ ആന്റണിയുമായും പിജെ കുര്യനുമായും മുല്ലപ്പള്ളി രാമചന്ദ്രനുമായും നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതേസമയം മന്ത്രിസഭാ പുന:സംഘടന നടക്കാത്തതില്‍ ദുഖമുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു. പുനസംഘടനക്ക് ഘടകക്ഷികള്‍ സഹായിച്ചില്ലെന്നും തങ്കച്ചന്‍ കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്കില്ലെന്ന രമേശ് ചെന്നിത്തലയുടെ നിലപാടോടെ കോണ്‍ഗ്രസില്‍ പുനസംഘടനാ ചര്‍ച്ചകള്‍ സ്തംഭിച്ചിരുന്നു. രമേശിന്റെ നിലപാട് ഹൈക്കമാന്റ് ഉമ്മന്‍ചാണ്ടിയെ അറിയിച്ചു.













Discussion about this post