ബാംഗളൂര്‍: നാല് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസി ബാംഗളൂരിലെത്തി. ഐഎസ്‌ആര്‍ഒ കേന്ദ്രത്തില്‍ നടക്കുന്ന ഒരു ചടങ്ങാണ് സര്‍ക്കോസിയുടെ ആദ്യ ഔദ്യോഗിക പരിപാടി. മന്ത്രിതല സംഘവും വാണിജ്യപ്രതിനിധി സംഘവും സര്‍ക്കോസിയെ അനുഗമിക്കുന്നുണ്ട്.
യുഎന്‍ രക്ഷാസമിതിയില്‍ അംഗമാകേണ്‌ട രാജ്യമാണ് ഇന്ത്യയെന്ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസി പറഞ്ഞു. ഇന്ത്യയ്‌ക്കൊപ്പം ബ്രസീല്‍, ജര്‍മനി, ജപ്പാന്‍, ആഫ്രിക്ക, അറബ് രാജ്യങ്ങള്‍ തുടങ്ങിയവയും രക്ഷാസമിതിയില്‍ ഇടംപിടിക്കേണ്‌ടതുണ്‌ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനില്‍ നിന്നും അഫ്‌ഗാനിസ്ഥാനില്‍ നിന്നും ഉയരുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ അസ്ഥിരതയ്‌ക്ക് പ്രധാന കാരണമാകുന്നുണ്‌ടെന്ന് സര്‍ക്കോസി ചൂണ്‌ടിക്കാട്ടി. നാലു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി രാവിലെയാണ് സര്‍ക്കോസി ബാംഗളൂരില്‍ എത്തിയത്.
Discussion about this post