പാറ്റ്ന: ബീഹാറില്‍ റെയില്‍വെ പാളം ബോംബ് വെച്ച് തകര്‍ത്തു. മാവോയിസ്റ്റുകളാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രി 11 മണിയോടെ ഗയമുഗള്‍സരി റെയില്‍വേ റൂട്ടിലാണ് ആക്രമണമുണ്ടായത്.
സ്‌ഫോടനത്തെ തുടര്‍ന്ന് ഹൗറ ദല്‍ഹി രാജധാനി എക്‌സ്പ്രസ് തരയ്യ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. ഈ പ്രദേശത്ത് പൈലറ്റ് എഞ്ചിന്‍ കടന്ന് പോയി ഒരു മണിക്കൂറിനു ശേഷമാണ് ട്രെയിന്‍ കടന്ന് പോവുക. ഹൗറ ദല്‍ഹി രാജധാനി എക്‌സ്പ്രസിന്റെ പൈലറ്റ് എഞ്ചിന്‍ കടന്നുപോയി മിനിട്ടുകള്‍ക്കുള്ളിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്.
രണ്ട് മാസത്തിനിടെ ഇത് രണ്ടാംതവണയാണ് ബീഹാറില്‍ മാവോയിസ്റ്റ് ആക്രമണം നടക്കുന്നത്. 2003ല്‍ രാജസ്ഥാന്‍ എക്‌സ്പ്രസ്സിനി നേരെയുണ്ടായ ആക്രമണത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ട്രെയിന്‍ കടന്ന് പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പൈലറ്റ് എഞ്ചിന്‍ കടത്തിവിടുന്ന സംവിധാനം കൊണ്ടുവന്നത്.













Discussion about this post