ന്യൂഡല്‍ഹി: തര്‍ക്കങ്ങളെ തുടര്‍ന്ന് ലോക്‌സഭ തിങ്കളാഴ്ച്ച വരെ പിരിഞ്ഞു. തെലങ്കാന സംസ്ഥാന രൂപവത്ക്കരണവും കാശ്മീര്‍ സംഭവവും സംബന്ധിച്ച തര്‍ക്കങ്ങളെത്തുടര്‍ന്ന് സഭ ചേര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസും ടി.ഡി.പിയും പ്രതിഷേധവുമായി രംഗത്തെത്തി. കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ചോദ്യോത്തര വേള നടത്താനാകാതെ വന്നതിനെ തുടര്‍ന്ന് സഭ ഉച്ചവരെ താത്ക്കാലികമായി നിര്‍ത്തിവെച്ചു.
പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഇന്ത്യന്‍ പട്ടാളക്കാര്‍ കാശ്മീരില്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച്നേരത്തെ നടത്തിയ പ്രസ്താവന തിരുത്തി പുതിയ പ്രസ്താവന ഇറക്കിയെങ്കിലും അതും കാര്യമായ മാറ്റമുണ്ടാക്കിയില്ല. പുതിയ പ്രസ്താവനയില്‍ അക്രമത്തിന് പിന്നില്‍ പാകിസ്താന്‍ പട്ടാളം തന്നെയാണെന്നാണ് എ.കെ ആന്റണി പറയുകയുണ്ടായി. പ്രസ്താവനയെ ബി.ജെ.പി നേതാവ് സുഷമ സ്വരാജ് സ്വാഗതം ചെയ്തു. തുടര്‍ന്ന് സഭ ഉച്ചയ്ക്ക് ശേഷം രണ്ട് മണി വരെ സഭ നിര്‍ത്തിവെച്ചു. രണ്ട് മണിക്ക് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ആര്‍.ജെ.ഡി നേതാവ് പ്രഭുനാഥ് സിങ്ങിന് സ്പീക്കര്‍ സംസാരിക്കന്‍ അനുമതി നല്‍കി. തുടര്‍ന്ന് ബഹളമാരംഭിക്കാന്‍ തുടങ്ങിയതോടെ ഉടന്‍ സഭ പിരിച്ചുവിട്ടതായി സ്പീക്കര്‍ അറിയിച്ചു. ഇനി തിങ്കളാഴ്ച്ചയേ സഭ ചേരൂ.













Discussion about this post