ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കേസില്‍ പ്രതിസ്ഥാനത്തുള്ള ഗുജറാത്തിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ പി.പി. പാണ്ഡെയ്ക്ക് അറസ്റില്‍ നിന്നു താത്കാലിക സംരക്ഷണം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സിബിഐ അറസ്റ്ചെയ്യുന്നതില്‍നിന്നു തിങ്കളാഴ്ചവരെ സംരക്ഷണം വേണമെന്ന പാണ്ഡെയുടെ ആവശ്യം ജസ്റീസ് പി.സദാശിവവും ജസ്റീസ് രഞ്ജന്‍ ദേശായിയും അടങ്ങുന്ന ബഞ്ച് തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരേ പാണ്ഡെ നല്‍കിയ അപ്പീലില്‍ 12നു വാദംകേള്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സിബിഐ അറസ്റില്‍നിന്ന് സംരക്ഷണംതേടിയുള്ള പാണ്ഡെയുടെ അപേക്ഷ ചൊവ്വാഴ്ചയാണ് ഹൈക്കോടതി നിരസിച്ചത്. 1982 ബാച്ച് ഐപിഎസ് ഓഫീസറായ അഡീഷണല്‍ ഡിജിപി, പാണ്ഡെയോട് വിചാരണക്കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞ ജൂലൈ 29 നു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.













Discussion about this post