ന്യൂഡല്‍ഹി: ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് പ്രഖ്യാപനം നടന്നത്. ദേശീയരാഷ്ട്രീയത്തിലേയ്ക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ് കഴിഞ്ഞ മാസം ആദ്യം ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പാര്‍ട്ടിപ്രവേശനകാര്യം അവതരിപ്പിച്ചത്. എല്‍.കെ അദ്വാനി അടക്കമുള്ള നേതാക്കള്‍ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.













Discussion about this post