ന്യൂഡല്‍ഹി: സ്വാതന്ത്രദിനത്തോടു അനുബന്ധിച്ച് ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. നഗരത്തിന്റെ പ്രധാനഭാഗങ്ങളില്‍ എല്ലാം വന്‍തോതില്‍ പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. സുരക്ഷാ പരിശോധനകളും ശക്തമാക്കി. ആക്രമണമുണ്ടാകാനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് സംരക്ഷണം ശക്തമാക്കിയത്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്ന സ്വാകാര്യ-വാണിജ്യ വാഹനങ്ങളടക്കം വിശദമായി പരിശോധിക്കുന്നുണ്ടെന്ന് ട്രാഫിക്കിന്റെ ചുമതലയുള്ള എസിപി അനില്‍ ശുക്ള വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ചുമപ്പു കോട്ടയിലും പരിസരങ്ങളിലും 80 കന്വനി (ഏകദേശം 6000) സുരക്ഷാസേനയെ വിന്യസിച്ചിരിക്കുകയാണ്. ഇതുകൂടാതെ എന്‍എസ്ജി കമ്മാന്‍ഡോകളും, ബോംബുസ്കാഡും പ്രത്യേക പരിശോധനകള്‍ നടത്തുന്നുണ്ട്.













Discussion about this post