തിരുപ്പതി: ആന്ധ്രപ്രദേശിനെ വിഭജിച്ച് തെലുങ്കാന രൂപീകരിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിവച്ചു. ദിവസവും അയ്യായിരത്തോളം തീര്‍ഥാടകരാണ് ബസുകളിലെത്തി തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത്. തിരുപ്പതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് അവിടേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്. ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് തിരുപ്പതിക്കും തിരുമല വെങ്കടേശ്വര ക്ഷേത്രത്തിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ 1500 ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചതാണ് ഭക്തരെ വലച്ചത്. ഒമ്പതു കിലോമീറ്ററാണ് തിരുപ്പതിയില്‍നിന്ന് ക്ഷേത്രത്തിലേക്കുള്ള ദൂരം.













Discussion about this post