മുംബൈ: ആഭ്യന്തരഓഹരി വിപണി കുത്തനെ ഇടിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തില്‍ സെന്‍സെക്സില്‍ 700 പോയിന്റിലധികം ഇടിവുണ്ടായി. 707.46 പോയിന്റ് താഴ്ന്ന് 18,660.13 ലേക്കാണ് സെന്‍സെക്സ് കൂപ്പുകുത്തിയത്. നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റിയിലും സമാനമായ ഇടിവുണ്ടായി. 230 പോയിന്റാണ് നിഫ്റ്റിയില്‍ ഇടിവ് നേരിട്ടത്. നിഫ്റ്റി 5512.05 എന്ന നിലയിലേക്കാണ് താഴ്ന്നത്. ഒരു ഘട്ടത്തില്‍ സൂചിക 5509.25 എന്ന നിലയിലേക്കും താഴ്ന്നിരുന്നു. സെന്‍സെക്സില്‍ 18621.39 പോയിന്റാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വ്യാപാരനില. രൂപയുടെ മൂല്യത്തകര്‍ച്ചയാണ് വിപണിക്ക് തിരിച്ചടിയായത്. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം 62 ലേക്ക് താഴ്ന്നിരുന്നു. രൂപയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ബാങ്കിംഗ്, റിയാല്‍റ്റി, മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സൂചികകളിലാണ് വിപണിയില്‍ കനത്ത നഷ്ടമുണ്ടായത്. ബാങ്കിംഗ് സൂചിക 4.9 ശതമാനവും റിയാല്‍റ്റി സൂചിക 4.4 ശതമാനവും മെറ്റല്‍ സൂചിക 4.43 ശതമാനവുമാണ് ഇടിഞ്ഞത്. എച്ച്ഡിഎഫ്സി, മാരുതി സുസുക്കി, ഭെല്‍, ടാറ്റാ പവര്‍, സ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവയാണ് പ്രധാനമായും നഷ്ടം നേരിട്ട ഓഹരികള്‍. രൂപയുടെ മൂല്യത്തില്‍ പിന്നെയും ഇടിവുണ്ടായതോടെ രാവിലെ മുതല്‍ വിപണിയില്‍ അനുകൂല ഫലമായിരുന്നില്ല ദൃശ്യമായത്. വ്യാപാരം ആരംഭിച്ച് അധികം പിന്നിടും മുന്‍പു തന്നെ സെന്‍സെക്സില്‍ അഞ്ഞൂറു പോയിന്റിലധികം ഇടിവുണ്ടായിരുന്നു.













Discussion about this post