ന്യൂഡല്‍ഹി: മുംബൈ കപ്പല്‍ശാലയില്‍ ഐഎന്‍എസ് സിന്ധുരക്ഷകിന് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ 5 പേരുടെ മൃതദേഹം കിട്ടിയതായി റിപ്പോര്‍ട്ട്. മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇവര്‍ ജീവിച്ചിരിക്കാനുള്ള സാധ്യത വിരളമാണെന്ന് അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങളൊന്നുംതന്നെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി ഡിഎന്‍എ പരിശോധന നടത്തും. നാല് മലയാളികളടക്കം 18 പേരാണ് അപകട സമയത്ത് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്.
അന്തര്‍വാഹിനിക്കുള്ളിലെ വെളിച്ചക്കുറവും മറ്റും തെരച്ചിലിന് പ്രതിബന്ധം സൃഷ്ടിക്കുകയാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് അന്തര്‍വാഹിനിയിലേക്കുള്ള പ്രവേശന വാതില്‍ അടഞ്ഞു. അപകടം നടന്ന് 15 മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് മുങ്ങല്‍ വിദഗ്ധര്‍ക്ക് പൂര്‍ണമായും കടലില്‍ മുങ്ങിപോയ അന്തര്‍വാഹിനിയുടെ ഉള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്രവേശിക്കാന്‍ സാധിച്ചത്. മുങ്ങിക്കപ്പലിന്റെ അകത്തുള്ള ഉപകരണങ്ങള്‍ ഏറെക്കുറെ നശിച്ചതായാണ് റിപ്പോര്‍ട്ട്. ഉള്ളില്‍ ചെളിവെള്ളം നിറഞ്ഞതിനാല്‍ മുങ്ങിക്കപ്പല്‍ ഉയര്‍ത്താനുള്ള ശ്രമവും വിഫലമായിരിക്കുകയാണ്.













Discussion about this post