ന്യൂഡല്‍ഹി: സ്വകാര്യ വിമാന കമ്പനികള്‍ വര്‍ധിപ്പിച്ച യാത്രാനിരക്ക് കുറക്കുന്നു. നിരക്ക് 25 ശതമാനം മുതല്‍ 30 ശതമാനം വരെ കുറച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. വ്യോമയാന ഡയറക്‌ടര്‍ ജനറല്‍ ഭരത് ഭൂഷണ്‍ സ്വകാര്യ സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍, ഇന്‍ഡിഗോ എന്നീ നിരക്കുകുറഞ്ഞ വിമാന സര്‍വീസ് നടത്തുന്ന കമ്പനികളിലെ ഉദ്യോഗസ്‌ഥര്‍ ശനിയാഴ്‌ച ചര്‍ച്ച നടത്തിയിരുന്നു.വിിമാനയാത്രക്കൂലി ഒരാഴ്‌ചയ്‌ക്കുള്ളില്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേല്‍ കഴിഞ്ഞ ദിവസം ഉറപ്പു നല്‍കിയിരുന്നു.
Discussion about this post